ഭിന്നശേഷി അംഗങ്ങളുള്ള വീടുകൾക്കും അനാഥാലയങ്ങൾക്കും കുടിവെള്ള ചാർജിൽ ഇളവ്

സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് വെള്ളക്കരത്തിന്റെ വർധനവിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു.

By Senior Reporter, Malabar News
roshi augustin
റോഷി അഗസ്‌റ്റിൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുൾപ്പടെയുള്ള സ്‌ഥാപനങ്ങൾക്കും ഭിന്നശേഷിക്കാർ താമസിക്കുന്ന വീടുകൾക്കും കുടിവെള്ള ചാർജിൽ ഇളവ് അനുവദിക്കാൻ ഉത്തരവിട്ട് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ.

സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് വെള്ളക്കരത്തിന്റെ വർധനവിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. 40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങൾ, 40 ശതമാനമോ അതിലധികമോ അംഗവൈകല്യം ബാധിച്ചവർ താമസിക്കുന്ന കുടുംബങ്ങൾ, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതും സൗജന്യമായി സേവനം നൽകുന്നതുമായ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങൾക്കാകും ഉത്തരവ് പ്രകാരം ഇളവ് അനുവദിക്കുന്നത്.

നിർധനരായവർക്കും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ജലം എത്തിക്കുന്നതിൽ അതോറിറ്റിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ മറികടന്നുകൊണ്ട് ഈ ഇളവുകൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്‌റ്റിൻ പറഞ്ഞു.

Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE