കൊച്ചി: കാട്ടാനകളുടെ ആക്രമണം ഗൗരവമേറിയ വിഷയമാണെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. കാട്ടാനകളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
മലയാറ്റൂർ വനപ്രദേശത്തിന് സമീപം കാട്ടാന ആക്രമണം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. വെട്ടംപാറ പൗരസമിതിയാണ് കാട്ടാന ആക്രമണം സംബന്ധിച്ച പ്രശ്‌നത്തിൽ ഹരജി സമർപ്പിച്ചത്.
കൂടാതെ കോതമംഗലം, കോട്ടപ്പടി പ്രദേശങ്ങളിലെ കാട്ടാന ആക്രമണങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതിയിൽ അറിയിക്കണമെന്നും വനം വകുപ്പിന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
Read also: സംസ്‌ഥാനത്ത് പോലീസ് തേർവാഴ്‌ച അവസാനിപ്പിക്കണം; പ്രതിപക്ഷ നേതാവ്







































