തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്‌ഥാനത്തെ പോലീസ് തേര്‍വാഴ്‌ച അവസാനിപ്പിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കുഞ്ഞുങ്ങളോടും സ്‌ത്രീകളോടും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം പോലീസിലുണ്ട്.
കോവിഡ് കാലത്തെ നല്ല പ്രവര്‍ത്തനങ്ങളെ ഇകഴ്‌ത്തുന്ന നടപടിയാണ് ഈ വിഭാഗത്തിന്റേത്. കുറ്റം ചെയ്യുന്ന പോലീസുകാര്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും വിഡി സതീശന്‍ പറഞ്ഞു. പോലീസിനെതിരായ സിപിഐ നേതാവ് ആനി രാജയുടെ ആരോപണം ഗുരുതരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ കേരള പോലീസിൽ നിന്നും ബോധപൂർവമായ ഇടപെടൽ ഉണ്ടാകുന്നുവെന്നാണ് ആനി രാജ ആരോപണം ഉന്നയിച്ചത്. എന്നാൽ ഇതിനെതിരെ സിപിഐ സംസ്‌ഥാന നേതൃത്വം ദേശീയ നേതൃത്തിന് പരാതി നൽകി കഴിഞ്ഞു.
Read Also: വാക്‌സിൻ ഡോസുകളുടെ ഇടവേള; ഇളവ് അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം