കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്‌ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വയനാട് ദുരന്തം ഉണ്ടായതിന് പിന്നാലെ സ്‌ഥിതിഗതികളെ കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ തീരുമാനമായത്.
മാദ്ധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്‌ഥാനത്തിലാണ് കേസെടുക്കുന്നത്. ജസ്‌റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേസ് നാളെ രാവിലെ പരിഗണിക്കും. ഗാഡ്‌ഗിൽ, കസ്‌തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടും.
നേരത്തെ, ദേശീയ ഹരിത ട്രൈബ്യൂണലും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ റിപ്പോർട് തേടിയിരുന്നു. അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താം ദിനമായ ഇന്നും തുടരുകയാണ്. ഇന്നലെ മൃതദേഹ ഭാഗങ്ങൾ ലഭിച്ച സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്നും പരിശോധന പുരോഗമിക്കുന്നത്.
16 ക്യാമ്പുകളിലായി 1968 പേരാണ് കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്. മന്ത്രി ആർ ബിന്ദു ഇന്ന് ദുരന്തബാധിത മേഖലകൾ സന്ദർശിക്കും. പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാംഘട്ടം.
ഇതിനായി ബന്ധുവീടുകളിൽ പോകാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റു സൗകര്യങ്ങളോ സർക്കാർ ചിലവിൽ കണ്ടെത്തി നൽകും. സർക്കാർ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. സ്‌ഥിരം വീടുകളിലേക്ക് മാറുന്നതിന് മുമ്പുള്ള ഇടക്കാല ട്രാൻസിറ്റ് ഹോം സംവിധാനമാണ് രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുക.
ഇതിനായി അനുയോജ്യമായ സ്‌ഥലങ്ങൾ കണ്ടെത്തി ഫ്രീഫാബ് സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങൾ ഒരുക്കും. സമ്പൂർണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സ്‌ഥിരം വീടുകളിലേക്ക് മാറുന്നതിന് മുമ്പുള്ള ഇടക്കാല ട്രാൻസിറ്റ് ഹോം സംവിധാനമാണ് രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്‌ഥലങ്ങൾ കണ്ടെത്തി ഫ്രീഫാബ് സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങൾ ഒരുക്കും. സമ്പൂർണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പ് പദ്ധതി മൂന്നാം ഘട്ടത്തിലാകും നടപ്പിലാക്കുക.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി