തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണസമിതി. സംസ്ഥാനത്തെ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പത്തിനാണ് കോർപറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30ന് ശേഷമാണ് കോർപറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്.
തിരുവനന്തപുരം കോർപറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്റെ ക്ളീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗൺസിലർ വിവി രാജേഷ്, ആർ.ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാർ കൗൺസിലർ കെഎസ് ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്.
മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവർത്തകർ വരവേറ്റത്. തിരുവനന്തപുരം കോർപറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുള്ളത്. ക്രിയാത്മക പ്രതിപക്ഷമായി കൗൺസിലിൽ ഉണ്ടാകുമെന്നും സിപിഎം, കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ കോർപറേഷനുകളിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
Most Read| വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി; മാതൃകയായി ഓട്ടോ ഡ്രൈവർ







































