തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം, കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 50 സീറ്റുകളാണ് എൻഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവ്. എങ്കിലും ഭരണം ഉറപ്പിക്കുന്നതിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് നിർണായകമാകും.
50 വർഷമായി കോർപറേഷൻ ഭരണം കൈയാളുന്ന എൽഡിഎഫിനെ സംബന്ധിച്ച് വലിയ നാണക്കേടാണ് തോൽവി. ദയനീയ വീഴ്‌ചയാണ് എൽഡിഎഫിന്റേത്. 26 സീറ്റിലേക്ക് എൽഡിഎഫ് കൂപ്പുകുത്തി. കൊല്ലം കോർപറേഷനിൽ യുഡിഎഫ്- 18, എൽഡിഎഫ്- 14, എൻഡിഎ-9 സീറ്റുകളിൽ വിജയിച്ചു. എറണാകുളം കോർപറേഷനിൽ യുഡിഎഫ്- 46, എൽഡിഎഫ്- 20, എൻഡിഎ-6 സീറ്റുകൾ നേടി.
തൃശൂർ കോർപറേഷനിൽ യുഡിഎഫ്- 33, എൽഡിഎഫ്-11, എൻഡിഎ-8. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ്- 28, യുഡിഎഫ്- 26, എൻഡിഎ- 13. കണ്ണൂർ കോർപറേഷനിൽ യുഡിഎഫ്- 36, എൽഡിഎഫ്- 15, എൻഡിഎ-4. കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് ഇത്തവണ എൽഡിഎഫ് വിജയിച്ചത്.
മുനിസിപ്പാലിറ്റികളിൽ യുഡിഎഫ്- 54, എൽഡിഎഫ്-29, എൻഡിഎ- 2. ബ്ളോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ്- 79, എൽഡിഎഫ്- 65, എൻഡിഎക്ക് ഒരിടത്തും ഭരണം പിടിക്കാനായില്ല. ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ്- 467, എൽഡിഎഫ്- 365, എൻഡിഎ- 27. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികൾക്കും ഏഴ്.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി





































