തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. ആറുമണിവരെയുള്ള കണക്കുകൾ പ്രകാരം 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി.
തൃശൂരിൽ 71.14%, പാലക്കാട് 74.89%, മലപ്പുറത്ത് 76.11%, കോഴിക്കോട് 75.73%, വയനാട് 76.26%, കണ്ണൂരിൽ 74.64%, കാസർഗോഡ് 73.02 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. കണക്കുകൾ അന്തിമമല്ല. വരും മണിക്കൂറുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ കണക്ക് കൈമാറും. വൈകീട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകി.
വൈകീട്ട് 5.40 വരെയുള്ള കണക്കുകപ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. ഉച്ചയോടെയാണ് പോളിങ് 50% കടന്നത്. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്ന് നടന്നു. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ.
Most Read| കുരച്ചില്ല, തൊട്ടില്ല; ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് തെരുവുനായ്ക്കളുടെ സംരക്ഷണ വലയം







































