തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ഡിസംബർ 20ന് മുൻപ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്. വോട്ടർപട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനും ഇത് സംബന്ധിച്ച് ഇന്ന് ചർച്ച നടത്തി. കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ഇപ്പോൾ പരിഷ്‌കരണ നടപടികൾ തുടങ്ങിയാൽ തദ്ദേശ തിരഞ്ഞെടുപ്പ് താളം തെറ്റുമെന്നാണ് വിലയിരുത്തൽ. തദ്ദേശ വാർഡുകളുടെയും തുടർന്ന് തദ്ദേശസ്‌ഥാപന അധ്യക്ഷ സ്‌ഥാനങ്ങളിലേക്കുള്ള സംവരണം നിശ്‌ചയിക്കുന്ന നടപടികൾ ഈമാസം അവസാനമോ ഒക്‌ടോബർ ആദ്യമോ നടക്കും. ഇതിനാൽ സാവകാശം നൽകണമെന്നാണ് ആവശ്യം.
Most Read| ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഉയരമുള്ള കപ്പൽ; ചരിത്രം കുറിച്ച് വിഴിഞ്ഞം