തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. 36,630 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.
595 തദ്ദേശ സ്‌ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഏഴ് ജില്ലകളിലായി 1.31 കോടി വോട്ടർമാരാണുള്ളത്. 15,432 പോളിങ് ബൂത്തുകൾ സജ്‌ജീകരിച്ചിട്ടുണ്ട്. ഈമാസം 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ പ്രചാരണം ഒമ്പതിന് സമാപിക്കും. 13നാണ് വോട്ടെണ്ണൽ.
പ്രചാരണം അവസാന മണിക്കൂറിലേക്ക് കടന്നതോടെ തെക്കൻ ജില്ലകൾ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നുകഴിഞ്ഞു. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു രാഷ്‌ട്രീയ വിഷയങ്ങൾക്ക് തന്നെയായിരുന്നു പ്രചാരണ രംഗത്ത് മേൽക്കൈ.
Most Read| കടുത്ത നടപടിക്ക് കേന്ദ്രം; ഇൻഡിഗോ സിഇഒയെ പുറത്താക്കും? പിഴ ചുമത്താനും നീക്കം








































