തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജുകളിലെ ഡോക്‌ടർമാർ നാളെ പണിമുടക്കും. ഒപി ബഹിഷ്‌കരിക്കും. അത്യാവശ്യ സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്‌ടർമാർ വിട്ടുനിൽക്കുമെന്നും കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ) അറിയിച്ചു.
ഒപി സേവനങ്ങൾ, അടിയന്തിരമല്ലാത്ത ശസ്‌ത്രക്രിയകൾ, വിദ്യാർഥികൾക്കുള്ള ക്ളാസുകൾ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്‌തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജുമായി തിങ്കളാഴ്‌ച നടത്തിയ ചർച്ചയിൽ ശമ്പള കുടിശിക അനുവദിക്കുന്നതിനെ കുറിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
21,29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ പത്തിന് എല്ലാ മെഡിക്കൽ കോളേജുകളിലും പ്രതിഷേധ യോഗം നടത്തും. സംസ്‌ഥാനതല ഉൽഘാടനം കോഴിക്കോട് മെഡിക്കൽ കോളേജിൽ കെജിഎംസിടിഎ ജനറൽ സെക്രട്ടറി ഡോ. സിഎസ് അരവിന്ദ് നിർവഹിക്കും.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































