ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എംആർ അജിത് കുമാർ പുതിയ എക്‌സൈസ് കമ്മീഷണർ

ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്‌ടറായിരുന്ന മനോജ് ഏബ്രഹാം വിജിലൻസ് ഡയറക്‌ടറാകും.

By Senior Reporter, Malabar News
MR Ajith Kumar
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും തന്ത്രപ്രധാന പദവിയിലേക്ക് സർക്കാർ നിയോഗിച്ചു. ബറ്റാലിയൻ എഡിജിപിയായിരുന്ന അജിത് കുമാറിന് എക്‌സൈസ് കമ്മീഷണറായാണ് സ്‌ഥാനക്കയറ്റം നൽകിയത്.

വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോ ഡയറക്‌ടർ യോഗേഷ് ഗുപ്‌തയെ ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്‌ടർ ജനറലായും നിയോഗിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്‌ടറായിരുന്ന മനോജ് ഏബ്രഹാം വിജിലൻസ് ഡയറക്‌ടറാകും. ജയിൽ ഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യയയെ കേരള അക്കാദമി ഡയറക്‌ടറായും എക്‌സൈസ് കമ്മീഷണറായിരുന്ന മഹിപാൽ യാദവിനെ ക്രൈം എഡിജിപി ആയും നിയമിച്ചു.

അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച, തൃശൂർ പൂരം കലക്കൽ തുടങ്ങി ഒട്ടേറെ വിവാദങ്ങളിൽ അകപ്പെട്ട് നടപടി നേരിട്ട എംആർ അജിത്കുമാർ 1995 ബാച്ചിലെ ഉദ്യോഗസ്‌ഥനാണ്. 2028 വരെയാണ് ഇദ്ദേഹത്തിന് സർവീസ് ഉള്ളത്. ഡിജിപി എസ് ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കുമ്പോൾ സംസ്‌ഥാനത്തിന്റെ പുതിയ പോലിസ് മേധാവിയാകാനുള്ളവരുടെ സാധ്യതാ പട്ടികയിലും അജിത് കുമാറിന്റെ പേരുണ്ട്.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE