തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി ഡോ. മോഹനൻ കുന്നുമ്മൽ. സസ്‌പെൻഷനിലുള്ള രജിസ്‌ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
വാഹനം ഉപയോഗിക്കുന്നത് തടയാനും വാഹനം യൂണിവേഴ്‌സിറ്റിയുടെ ഗാരിജിൽ സൂക്ഷിക്കാനും വിസി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് രജിസ്‌ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് വിസി നിർദ്ദേശം നൽകിയത്. കാറിന്റെ താക്കോൽ സെക്യൂരിറ്റി ഓഫീസർ ഡ്രൈവറിൽ നിന്ന് വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അനിൽ കുമാർ അയച്ചിരുന്ന ഫയലുകൾ വിസി മടക്കി അയച്ചിരുന്നു.
രണ്ടാഴ്‌ചയിലധികമായി വൈസ് ചാൻസലർ സർവകലാശാലയിൽ എത്താത്തതും ഫയലുകൾ ഏത് രജിസ്‌ട്രാർക്ക് അയക്കണമെന്ന് ആശയക്കുഴപ്പം നിലനിൽക്കുന്നതും മൂലം ബിരുധ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടുന്നില്ല. തുല്യതാ സട്ടിഫിക്കറ്റ് അടക്കം വിദ്യാർഥികളുടെ പ്രവേശനത്തെ ബാധിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തീരുമാനം എടുക്കുന്നതും മുടങ്ങിയിരിക്കുകയാണ്.
Most Read| ചരിത്രനിമിഷം; ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി