വാഹനങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കിയ ഇന്ത്യ. കേരളത്തിൽ മാത്രം സെൽറ്റോസിന് 2.25 ലക്ഷം രൂപയാണ് ഇളവ് നൽകുന്നത്. കൂടാതെ, കാരംസ് ക്ളാവിന് 1.25 ലക്ഷം രൂപയും കാരൻസിന് 1.20 ലക്ഷം രൂപയും ഇളവുകൾ നൽകുന്നു. 58,000 രൂപ വരെയുള്ള പ്രീ ജിഎസ്‌ടി ഇക്കാലവും 1.67 വരെയുള്ള ഉൽസവകാല ഇളവുകളും ചേർന്നാണ് ഇത്ര അധികം ഓഫർ നൽകുന്നത്.
ഈ ഇളവുകൾ സെപ്‌തംബർ 22 വരെ മാത്രമാണെന്നും കിയ അറിയിക്കുന്നുണ്ട്. കാറുകളുടെ ജിഎസ്‌ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചതിനെ തുടർന്ന് വിലക്കുറവുകൾ കിയ പ്രഖ്യാപിച്ചിരുന്നു. സെപ്‌തംബർ 22ന് ശേഷമായിരിക്കും പുതുക്കിയ വില നിലവിൽ വരുന്നത് എന്നാണ് കിയ അറിയിച്ചിരിക്കുന്നത്.
എന്നാൽ, പ്രീ ജിഎസ്‌ടി ഓഫറുകൾ പ്രഖ്യാപിച്ചതോടെ ജിഎസ്‌ടി നിരക്ക് കുറച്ചതിനേക്കാൾ കൂടുതൽ ആനുകൂല്യമാണ് ഇപ്പോൾ ലഭിക്കുന്നത്. ജിഎസ്‌ടി നിരക്കുകളുടെ ഇളവുകൾ പ്രകാരം എല്ലാ മോഡലുകളുടെയും വില കമ്പനി കുറച്ചിട്ടുണ്ട്.
ചെറു എസ്‌യുവിയായ സോണറ്റിന്റെ വില 1.64 ലക്ഷം രൂപയും സിറോസിന്റെ വില 1.86 ലക്ഷം രൂപയും കുറച്ചു. സെൽറ്റോസിന്റെ വിലയിൽ 75,372 രൂപ വരെയാണ് കുറവ് വന്നത്. എംപിവിയായ കാരൻസിന്റെ വില 48,513 രൂപയും ക്ളാവിസിന്റെ വില 78,674 രൂപയും കാർണിവല്ലിന്റെ വില 4.49 ലക്ഷം രൂപയും കുറഞ്ഞിട്ടുണ്ട്.
Most Read| ‘തീരുവ ചുമത്തിയത് ഇന്ത്യ-യുഎസ് ബന്ധം വഷളാക്കി, മോദിയുമായി സംസാരിക്കും’