കൊല്ലം: അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ അഞ്ച് പശുക്കൾ ചത്തു. ഒമ്പതെണ്ണം അവശനിലയിലാണ്. കഴിഞ്ഞ ദിവസം പശുക്കൾക്ക് പൊറോട്ട നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അത്യാഹിതമുണ്ടായത്. ക്ഷീരകർഷകന് നഷ്‌ടപരിഹാരം നൽകുമെന്ന് സംഭവസ്‌ഥലം സന്ദർശിച്ച മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തത് മൂലം വയർ കമ്പനം നേരിട്ടാണ് പശുക്കൾ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്‌ഥിരീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ പശുക്കളുടെ പോസ്‌റ്റുമോർട്ടം നടത്തി.
പൊറോട്ട ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ചക്ക, പൊറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളിൽ ചെന്നാൽ അമ്‌ള വിഷബാധയും നിർജലീകരണവും അതുമൂലമുള്ള മരണവും സംഭവിച്ചേക്കാമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ വ്യക്‌തമാക്കി.
Most Read| തൃശൂർ ഡിസിസിയിൽ പോസ്‌റ്റർ ഒട്ടിക്കുന്നതിന് വിലക്ക്; നിർദ്ദേശവുമായി വികെ ശ്രീകണ്‌ഠൻ