കൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. എട്ടാം ക്ളാസ് വിദ്യാർഥിനി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഇലക്‌ട്രിക് ലൈൻ താഴ്ന്ന് കിടക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ക്ളാസ് ആരംഭിക്കുന്നത് ഒമ്പത് മണിക്ക് ശേഷമാണ്. അതിന് മുൻപായി കുട്ടികൾ മൈതാനത്ത് കളിക്കുകയായിരുന്നു. മിഥുനും സുഹൃത്തുക്കളും കളിച്ചുകൊണ്ടിരിക്കെ ചെരുപ്പ് സൈക്കിൾ ഷെഡിന് മുകളിലേക്ക് വീണു. ഇതെടുക്കാൻ കയറിയപ്പോൾ മിഥുന് ഷോക്കേറ്റെന്നാണ് കൂടെയുള്ള കുട്ടികൾ പറയുന്നത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!