തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ചു; ആനക്കൂട്ടിലെ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിലാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്.

By Senior Reporter, Malabar News
concrete pillar collapse at Konni elephant enclosure
Rep. Image

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി വനംവകുപ്പ്. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിലാണ് നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു.

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള വനം സെക്‌ഷൻ ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ഡിഎഫ്ഒ, റേഞ്ച് ഓഫീസർ എന്നിവരെ സ്‌ഥലം മാറ്റാനും നിർദ്ദേശമുണ്ട്. ഫോറസ്‌റ്റ് ചീഫ് കൺസർവേറ്റർ ആർ കമലാഹറിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. രാവിലെ അമ്മയ്‌ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇതിനിടെ അഭിരാം വഴിയരികിൽ സ്‌ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണിൽ പിടിച്ചു വട്ടം കറങ്ങുന്നതിനിടെ തൂൺ പിഴുത് കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു.

ആനത്താവള സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്‌ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് ഇളകി വീണത്. തൂണിന് നാലടിയോളം ഉയരമുണ്ട്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ആനക്കോട്ട താൽക്കാലികമായി അടച്ചു.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE