ഒറ്റപ്പാലം: ആയിരങ്ങൾ എത്തുന്ന ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണമില്ല. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിളയുടെ തീരത്തെ പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിൽ ബലിയിടൽ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചത്. ഞായറാഴ്ചയാണ് കർക്കടകവാവ്.
പാമ്പാടിയിലെ ഐവർമഠം, ഷൊർണൂർ ശാന്തിതീരം, പുണ്യതീരം, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, തൃത്താല യജ്ഞേശ്വര ക്ഷേത്രം, പല്ലാർമംഗലം, പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിലാണ് ബലിതർപ്പണം നടത്താറുള്ളത്. വാവ് ദിവസം ആയിരങ്ങളാണ് നിളാ തീരത്ത് ബലിതർപ്പണത്തിനായി എത്താറുള്ളത്.
പ്രധാന കേന്ദ്രമായ പാമ്പാടി ഐവർമഠത്തിൽ ആൾക്കൂട്ട നിയന്ത്രണം ഉള്ളതിനാൽ ഇത്തവണ ബാലിതർപ്പണ ഉണ്ടാകില്ലെന്ന് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ചടങ്ങുകൾ രാവിലെ ആറുമുതൽ ഒമ്പതുവരെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Read Also: കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു







































