കോവിഡ് പ്രതിരോധം; താഴെത്തട്ടിൽ നിന്ന് ഊർജിതമാക്കാൻ തീരുമാനം

By Trainee Reporter, Malabar News
Representational Image
Ajwa Travels

വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്നുതന്നെ ഊർജിതമാക്കാൻ തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിമുതൽ ആർആർടികളിൽ അയൽക്കൂട്ട സമിതിയിലെ അംഗങ്ങളെയും കൂടി ഉൾപ്പെടുത്തിയതായി കളക്‌ടർ എ ഗീത അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തുതല ആർആർടിയിൽ സിഡിഎസ് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ , കുടുംബശ്രീ എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തും.

വാർഡുതല ആർആർടികളിൽ എഡിഎസ് പ്രസിഡണ്ട്, സെക്രട്ടറി, അയൽക്കൂട്ട പ്രസിഡണ്ട്, സെക്രട്ടറി, സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗം എന്നിവരെയും ഉൾപ്പെടുത്തും. കൂടാതെ, വാർഡുതല ആർആർടികളുടെ ചുമതല ബന്ധപ്പെട്ട വാർഡ് കൗൺസിലർ/ മെമ്പർക്ക് ആയിരിക്കും. ഡെപ്യൂട്ടി കളക്‌ടർമാർ, ഡിഡിപി, കുടുംബശ്രീ കോ-ഓർഡിനേറ്റർ അതത് പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ അയൽക്കൂട്ടങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി ഓൺലൈൻ യോഗങ്ങൾ ചേരാനും നിർദേശിച്ചു.

അതേസമയം, ആർടിപിസിആർ ടെസ്‌റ്റിന് വിധേയരാകുന്നവർ ടെസ്‌റ്റ് കഴിഞ്ഞയുടനെ സമ്പർക്ക വിലക്കിൽ പോകുന്നത് രോഗവ്യാപനം തടയാൻ സഹായകരമാകുന്നതിനാൽ പിഎച്ച്സികൾ, പ്രൈവറ്റ് സ്‌ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ടെസ്‌റ്റിന് വിധേയരാകുന്ന വ്യക്‌തിയുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, പഞ്ചായത്ത്/മുനിസിപ്പൽ, വാർഡ് മെമ്പർ വീടിനടുത്തുള്ള ലാൻഡ് മാർക്ക് എന്നിവ പ്രത്യേകം ശേഖരിക്കും.

Read Also: മെഡിക്കൽ കോളേജ് ഫാർമസിയുടെ വീഴ്‌ച; ഡയറക്‌ടർക്കെതിരെ നടപടി എടുക്കുമെന്ന് കമ്മീഷന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE