കണ്ണൂർ: കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷിനേയാണ് സിഎഫ്എൽടിസിയിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. ഇയാൾ കണ്ണൂർ സിഎഫ്എൽടിസിയിൽ കോവിഡ് ബാധിതനായി ചികിൽസയിൽ ആയിരുന്നു. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also: കോഴിക്കോട് ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്സിനേഷൻ







































