കോഴിക്കോട്: കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മേയർ സ്‌ഥാനാർഥിയായ സംവിധായകൻ വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇതോടെ വിഎം വിനുവിന് കോർപറേഷനിലേക്ക് മൽസരിക്കാൻ സാധിക്കില്ല.
മൽസരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ വോട്ടർപട്ടികയിൽ സ്‌ഥാനാർഥിയുടെ പേര് വേണമെന്ന് വ്യവസ്‌ഥയുണ്ട്. കല്ലായി ഡിവിഷനിൽ നിന്നായിരുന്നു കോൺഗ്രസ് വിനുവിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ട പ്രചാരണവും വിനു ആരംഭിച്ചിരുന്നു.
നേരത്തെ, തിരുവനന്തപുരം മുട്ടട ഡിവിഷനിലേക്ക് മൽസരിക്കാനിരുന്ന കോൺഗ്രസിന്റെ വൈഷ്‌ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. ഇതേത്തുടർന്ന് വൈഷ്‌ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൽസരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഇല്ലാതാക്കരുതെന്നാണ് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞത്.
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി







































