കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്‌ത വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. 11 രണ്ടാംവർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്. റാഗ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിൻമേലാണ് നടപടി. കോളേജ് ഹോസ്‌റ്റലിലാണ് റാഗിങ് നടന്നത്.
സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് പ്രിൻസിപ്പൽ വിദ്യാർഥികൾക്ക് എതിരെ നടപടി സ്വീകരിച്ചത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് പോലീസിന് റിപ്പോർട് നൽകി.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്







































