കോഴിക്കോട്: തുറയൂർ മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ ടിപി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംപി മുഖ്യാതിഥിയായി. തുറയൂർ പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് ഒരുകോടി തൊണ്ണൂറ് ലക്ഷം രൂപ അനുവദിച്ചതായി ടിപി രാമകൃഷ്ണൻ എംഎൽഎ ചടങ്ങിൽ പ്രഖ്യാപിച്ചു.
പയ്യോളി അങ്ങാടിയേയും, കീഴരിയൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ചിറ്റടി തോടിന് കുറുകെയുള്ള മുറി നടക്കൽ പാലം. ഇത് യാഥാർഥ്യമാവുന്നതോടെ തുറയൂരിൽ നിന്ന് കൊയിലാണ്ടിക്കും, തിരിച്ച് പയ്യോളി, വടകര ഭാഗത്തേക്കുമുള്ള ഗതാഗതം കൂടുതൽ സുഗമമാവും. 4 കോടി രൂപയാണ് പാലത്തിന്റെ നിർമാണത്തിനായി അനുവദിച്ചത്.
Read Also: ‘ഇന്ധന വില കുറയ്ക്കാൻ ജിഎസ്ടി അല്ല പരിഹാരം’; കെഎൻ ബാലഗോപാൽ



































