തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി നേതൃത്വം. രാഹുൽ എംഎൽഎ സ്‌ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്‌ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
നിയമസഭാംഗത്വം ഒഴിയണമെന്നും നിർദ്ദേശിക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.
രാഹുൽ രാജിവെച്ചാൽ എതിരാളികൾക്ക് മേൽ മുൻതൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. സതീശനെ പിന്തുണയ്‌ക്കുന്നവർക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്നാണ് മറുപക്ഷം പറയുന്നത്. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ വസതിയിൽ തുടരുകയാണ്.
Most Read| മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ച് റഷ്യ