ഹരിഹരന്റെ പരാമർശം നാക്കുപിഴ, മാപ്പപേക്ഷ സ്വാഗതം ചെയ്യുന്നു; പ്രവീൺ കുമാർ

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്‌ളീല വീഡിയോ വിവാദത്തെ കുറിച്ച് പരാമർശിക്കുന്നതിനിടേയാണ് ഹരിഹരൻ അശ്‌ളീല പരാമർശം നടത്തിയത്.

By Trainee Reporter, Malabar News
Kozhikode DCC President Praveen Kumar
കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ
Ajwa Travels

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്‌ത്രീവിരുദ്ധ പരാമർശം നാക്കുപിഴയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ. അദ്ദേഹത്തിന്റെ മാപ്പപേക്ഷ പാർട്ടി സ്വാഗതം ചെയ്യുന്നതായും, എന്നാൽ, ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു ഹരിഹരന്റേതെന്നും പ്രവീൺ കുമാർ അറിയിച്ചു.

കെകെ രമയും ഹരിഹരന്റെ പരാമർശത്തെ തള്ളിയിരുന്നു. ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണിതെന്നും, എന്നാൽ, മാപ്പ് പറഞ്ഞതിനാൽ വിവാദമാക്കേണ്ടതില്ലെന്നും ആയിരുന്നു രമയുടെ അഭിപ്രായം. അതേസമയം, ഹരിഹരനെതിരെ എസ്‌പിക്ക് പരാതി കൊടുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

വടകരയിൽ യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരൻ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്‌ളീല വീഡിയോ വിവാദത്തെ കുറിച്ച് പരാമർശിക്കുന്നതിനിടേയാണ് ഹരിഹരൻ അശ്‌ളീല പരാമർശം നടത്തിയത്.

‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്‌ളീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്? ഹരിഹരൻ പറഞ്ഞു. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്നും ഒരു നടിയെ പരാമർശിച്ചുകൊണ്ട്’ ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്.

ഈ പറയുന്ന വീഡിയോ ആരുണ്ടാക്കി? ഇത് ഉണ്ടാക്കിയതിൽ പി മോഹനന്റെ മകൻ നികിതാസ് ജൂലിയസിന് വല്ല പങ്കുമുണ്ടോ? പി മോഹനന്റെയും ലതികയുടെയും മകൻ നികിതാസ് ജൂലിയസാണല്ലോ ഒഴിക്കോട് ജില്ലയിൽ സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പിവി അൻവർ എംഎൽഎയുടെ പ്രധാനപ്പെട്ട ആൾ. ഇന്ദു മേനോൻ എന്ന എഴുത്തുകാരി പറയുന്നത് പ്രകാരം ആണെങ്കിൽ അവനാണല്ലോ ബിജെപിയുടെ ശ്രീധരൻപിള്ള എന്ന ഗവർണർക്ക് നേരെ കാറോടിച്ചു കയറ്റി അയാളെ കൊല്ലാൻ നോക്കിയത്. ഇതൊക്കെ സൈബർ ലോകത്ത് വന്നതാണല്ലോ.

ശ്രീധരൻപിള്ളയെ ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റി അയാളെ കൊല്ലാൻ ശ്രമിച്ചിട്ട് ശ്രീധരൻപിള്ള പറഞ്ഞത്, ചെറിയ പയ്യനല്ലേ, വിട്ടേക്കൂ എന്നാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയും രണ്ടു പുസ്‌തകവുമായി പോയതിനാണ് അലൻ ഷുഹൈബിനെ യുഎപിഎ ചുമത്തി പി മോഹനന്റെ നാട്ടിലെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഗവർണറെ കൊല്ലാൻ ശ്രമിച്ചതിന് കേസില്ല- ഹരിഹരൻ പറഞ്ഞു.

സ്‌ത്രീവിരുദ്ധ പരാമർശം ചർച്ചയായതോടെ ഹരിഹരൻ തന്റെ ഫേസ്ബുക്ക് പേജിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ‘ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാദ്ധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’- ഹരിഹരൻ ഫേസ്ബുക്കിൽ കുറിച്ചു.

Most Read| പ്രതിസന്ധി ഒഴിയുന്നില്ല; എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE