ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും; ഇന്ധന സർചാർജ് ഉണ്ടാവില്ല

ദ്വൈമാസ ബില്ലിങ് ഉപയോക്‌താക്കളിൽ നിന്നും യൂണിറ്റിന് നാലുപൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക.

By Senior Reporter, Malabar News
Electricity surcharge
Rep. Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപയോക്‌താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിങ് ലഭിക്കുന്ന ഉപയോക്‌താക്കൾ ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിങ് ഉപയോക്‌താക്കളിൽ നിന്നും യൂണിറ്റിന് നാലുപൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക.

ജനുവരിയിൽ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്‌ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87ആം ചട്ടം പരിഷ്‌കരിച്ചുകൊണ്ട് 2023 മെയ് 29ന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഇതനുസരിച്ച് ഏപ്രിൽ 2023 മുതൽ, ഇന്ധന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുത വിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജായി പ്രതിമാസം ഉപയോക്‌താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ചിരുന്നു. ഇതുപ്രകാരം ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽ ചിലവിലുണ്ടായ വർധന കണക്കാക്കിയാണ് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് കണക്കാക്കിയിരുന്നത്.

Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE