തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറിന് ശേഷമായിരിക്കും അരമണിക്കൂർ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയെന്നാണ് അറിയിപ്പ്.
പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ചു ജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും





































