തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ വൈദ്യുതി ബില്ലിൽ ആണ് കുറവ് ബാധമാവുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപയോക്‌താക്കൾക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരിക്കും പുതിയ ഇന്ധന സർചാർജ്.
നേരത്തെ ഇത് പത്ത് പൈസയായിരിക്കും. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ചിലവാകുന്ന തുക തിരിച്ചുപിടിക്കാൻ കെഎസ്ഇബി സ്വന്തം നിലയ്‌ക്ക് ഈടാക്കിയിരുന്ന സർചാർജാണ് കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന ഒമ്പത് പൈസ കഴിഞ്ഞമാസം ഒഴിവായിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ