കെഎസ്ആർടിസിയും ലോറി കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്

By Senior Reporter, Malabar News
Accident
Representational Image
Ajwa Travels

തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20തോളം പേർക്ക് പരിക്ക്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആർടിസി ഡ്രൈവറെയും അരമണിക്കൂറോളമെടുത്ത് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

തിരുവനന്തപുരം- പത്തനംതിട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. 26 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 12 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Most Read| ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഉയരമുള്ള കപ്പൽ; ചരിത്രം കുറിച്ച് വിഴിഞ്ഞം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE