മലപ്പുറം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽ പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിലവിൽ കെ സ്വിഫ്റ്റ് ബസ് ഫ്ളാഗ് ഓഫ് ചെയ്‌തതിന് പിന്നാലെ ഉണ്ടായ രണ്ടാമത്തെ അപകടമാണിത്.
ഇന്ന് രാവിലെ തിരുവനന്തപുരം കല്ലമ്പലത്ത് വച്ചും കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്‌ത ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്.
ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ബസ് കെഎസ്ആർടിസിയുടെ വർക്ക്‌ഷോപ്പിലാണ്.
Read also: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു