തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ. ടിഡിഎഫിന് പുറമേ എഐടിയുസിയും പണിമുടക്ക് 48 മണിക്കൂറാക്കി ഉയർത്തി. നേരത്തെ 24 മണിക്കൂർ പണിമുടക്ക് നടത്താനാണ് എഐടിയുസി തീരുമാനിച്ചിരുന്നത്. എന്നാൽ നിലപാടുകൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ 48 മണിക്കൂർ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം സംസ്‌ഥാനത്ത് കെഎസ്ആർടിസി പണിമുടക്കിനെ തുടർന്ന് ജനങ്ങൾ വലയുകയാണ്. ഹ്രസ്വ-ദീർഘദൂര സർവീസുകൾ പണിമുടക്കിനെ തുടർന്ന് നിലച്ചു. ഇതോടെ തെക്കൻ ജില്ലകളിൽ ഉൾപ്പടെ യാത്രാക്ളേശം വർധിച്ചു. യാത്രക്കാർ പ്രതിസന്ധിയിലായതോടെ തിരുവനന്തപുരത്ത് പോലീസ് ബദൽ സംവിധാനം ഒരുക്കി. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് പോലീസ് പ്രത്യേക സംവിധാനം ഒരുക്കിയത്.
അതേസമയം സംസ്‌ഥാനത്ത് ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് സമരം പൂർണമാണ്. ഇന്നലെ അർദ്ധരാത്രി മുതലാണ് സംസ്‌ഥാനത്ത് കെഎസ്ആർടിസി യൂണിയനുകൾ സമരം ആരംഭിച്ചത്.
Read also: തെക്കുപടിഞ്ഞാറൻ നൈജറിൽ വെടിവെപ്പ്; മേയറടക്കം 69 പേരെ വധിച്ചു





































