മലപ്പുറം: മലപ്പുറം പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചില ആളുകളുടെ സംസ്‌ഥാനമാണെന്നും ഈ പ്രത്യേക രാജ്യത്ത് ഭയന്നു ജീവിക്കുന്ന ആളുകളാണ് ഇവിടെയുള്ള പിന്നാക്കക്കാരെന്നും സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ മുഖ്യമന്ത്രി ഇന്നലെ ന്യായീകരിച്ചിരുന്നു.
ഇതിനെ പ്രതിരോധിച്ച് കൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം. വെറുപ്പിന്റെ രാഷ്‌ട്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു. തേങ്ങ കക്കാന്‍ കയറി പിടിക്കപ്പെട്ടയാള്‍ കുറുന്തോട്ടി പറിക്കാന്‍ കയറിയതാണെന്നു പറഞ്ഞ പോലെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ കേട്ട പ്രസ്‌താവനയാണ് വെള്ളാപ്പള്ളിയുടെത്. ആ പ്രസ്‌താവന ലീഗിനെ കുറിച്ചല്ല. വ്യഖ്യാനം കൊണ്ട് അത് മാറ്റാനാവില്ല. ലീഗിന്റെ മതേതരത്വം വെളിപ്പെടാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗിനെ കുറിച്ചാണ് പ്രസ്‌താവന എന്ന് കേട്ടാല്‍ ഭയപ്പെടുകയുമില്ല. വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ ന്യായീകരിച്ചാല്‍ അവര്‍ മോശം ആവും. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നു. വഖഫ് ദേശീയ പ്രശ്‌നമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
KERALAM | വഖഫ് പ്രകടനം ഗൗരവത്തിലെടുത്ത് അന്വേഷണ ഏജന്‍സികള്‍