തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായി ചികിൽസയിലിരിക്കെയാണ് മരണം. ശ്വാസതടസത്തെ തുടർന്ന് രണ്ടുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 2006ലും 2011ലും കുന്നംകുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. സിപിഎം തൃശൂർ ജില്ല മുൻ സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്