കുറവിലങ്ങാട്: എംസി റോഡിൽ കുര്യനാട് ചീങ്കല്ലേൽ വളവ് ഭാഗത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്. അപകട സമയത്ത് 49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് ചീങ്കല്ലേൽ പാലത്തിന് സമീപമുള്ള വളവിൽ വെച്ച് മറിഞ്ഞത്. പരിക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കുറവിലങ്ങാട് പോലീസും കടുത്തുരുത്തി അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Most Read| രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി; ജാർഖണ്ഡിലെ ആശുപത്രിയിൽ ഗുരുതര വീഴ്ച


































