മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡ് കിരീടത്തിനരികെ. നിർണായക മൽസരത്തിൽ റയൽ സോസിഡാഡിനെ അവർ തോൽപിച്ചതോടെ കിരീട നേട്ടത്തിന് തൊട്ടടുത്ത് എത്തി നിൽക്കുകയാണ് ടീം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോയുടെ വിജയം. ജയത്തോടെ 36 കളികളിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിന് 80 പോയിന്റായി.
അതേസമയം ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്താൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. എവേ മൽസരത്തിൽ ഗ്രനാഡയെ നേരിടുന്ന റയലിന് ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. ഇന്ത്യൻ സമയം രാത്രി ഒന്നരക്കാണ് കളി തുടങ്ങുക. 35 കളികളിൽ നിന്ന് 75 പോയിന്റുള്ള റയൽ നിലവിൽ മൂന്നാമതാണ്. 76 പോയിന്റുമായി ബാഴ്സയാണ് രണ്ടാമത്.
Read Also: യുണൈറ്റഡിന് തോൽവി; പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക്







































