വിജയ്, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം മാസ്‌റ്ററിന്റെ എച്ച്ഡി പതിപ്പും ചോര്‍ന്നു. ജനുവരി 13ആം തീയതിയാണ് ചിത്രം റിലീസ് ചെയ്‌തത്. അതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് തമിഴ് റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നുണ്ട്.
ജനുവരി 13ആം തീയതി ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചോര്‍ന്നിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ ഒരാൾ അറസ്‌റ്റിലാവുകയും ചെയ്‌തു. കൂടാതെ 400ഓളം വെബ്‌സൈറ്റുകൾ മദ്രാസ് ഹൈക്കോടതി ഇടപെട്ട് നിരോധിച്ചു.
ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ അവ ഷെയര്‍ ചെയ്യരുതെന്ന് വ്യക്‌തമാക്കി മാസ്‌റ്ററിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്ത് വന്നിരുന്നു. ഒന്നര വര്‍ഷത്തെ കഷ്‌ടപ്പാടിലൂടെയാണ് മാസ്‌റ്റര്‍ പൂര്‍ത്തിയാക്കിയതെന്നും, ചിത്രത്തിന്റെ ക്‌ളിപ്പുകള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അവ ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് കൂടി വിവിധ പൈറസി സൈറ്റുകളില്‍ ലഭ്യമായി തുടങ്ങിയത്.
Read also : ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്







































