ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്

By News Desk, Malabar News
malabarnews-us-dollar
Representational Image
Ajwa Travels

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാനുള്ള നോട്ടീസ് കസ്‌റ്റംസ് നല്‍കിയത്. ഷൈന്‍ എ ഹക്കിനോട് ഈ മാസം 19ന് ഹാജരാകാനാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് പ്രോട്ടോകോള്‍ ഓഫീസര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നും കണ്ടെത്തലുണ്ട്. കേസില്‍ നേരത്തെ അസിസ്‌റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു.

National News: ചോദ്യം ചെയ്യലിന് ഹാജരാകണം; കര്‍ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE