ഡോളർ കടത്ത് കേസ്; ആശങ്കയില്ലെന്ന് പി ശ്രീരാമകൃഷ്‌ണൻ

By Staff Reporter, Malabar News
p sreeramakrishnan-
പി ശ്രീരാമകൃഷ്‌ണൻ
Ajwa Travels

കൊച്ചി: ഡോളർ കടത്ത് കേസ് സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലെന്ന് മുൻ സ്‌പീക്കറും നോർക്ക-റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്‌ണൻ. കേന്ദ്ര ഏജൻസികളെല്ലാം അന്വേഷിച്ച് നൽകിയ കുറ്റപത്രത്തിൽ ഒന്നും കണ്ടെത്തിയില്ല. ഡോളർ കടത്തുൾപ്പെടെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലാത്തത് കൊണ്ടാണ് പുതിയ പദവി സർക്കാർ നൽകിയതെന്ന് ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

ആരോപണങ്ങളിൽ തനിക്ക് അന്നും ഇന്നും ആശങ്കയില്ലെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ദുബായിൽ പോയത് മുസ്‌ലിം ലീഗിന്റെ സംഘടന വിളിച്ചിട്ടാണ്. മാദ്ധ്യമങ്ങൾ വഴിയാണ് പല ആരോപണങ്ങളും താൻ അറിഞ്ഞത്. എന്നാൽ അതിലൊന്നും ഒരു വാസ്‌തവുമില്ലെന്ന് തെളിഞ്ഞുവെന്ന് ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ലോക കേരള സഭ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോർക്ക-റൂട്ട്സ് വൈസ് ചെയർമാനായി ചുമതലേറ്റ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE