ഇന്ത്യൻരൂപക്ക് സർവകാല മൂല്യശോഷണം; ഡോളറിന് 83.51 രൂപ!

ഒരു ഡോളറിന് 83.51 രൂപ എന്ന നിലയിലേക്ക് തകർന്നുവീണ രൂപയുടെ തിരിച്ചു കയറ്റം ഉടനുണ്ടാകില്ല. ഏഷ്യന്‍ കറന്‍സികളിലേറെയും സമാനമായ തകര്‍ച്ചയിലാണുള്ളത്.

By Desk Reporter, Malabar News
Indian rupee at all-time depreciation
Rep. Image: Kues1 | Freepik
Ajwa Travels

ന്യൂഡെൽഹി: രൂപയുടെ മൂല്യശോഷണം അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിലുള്ളത്. ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കേണ്ട ഈ അവസ്‌ഥ, പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്‌ക്കൽ വൈകുമെന്ന സൂചനയും കാരണമാണെന്നാണ് വിശദീകരണം.

ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.4550 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന മൂല്യം. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം ഗണ്യമായി കുറഞ്ഞത് രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. വിനിമയനിരക്കിലെ ചാഞ്ചാട്ടം ആരോഗ്യകരമായ രീതിയിൽ പിടിച്ചുനിർത്താൻ ആർബിഐയുടെ ഇടപെടൽ ഉണ്ടാകുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.

ഡോളര്‍ സൂചികയാകട്ടെ ആറ് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് കുതിക്കുകയും ചെയ്‌തു. ഏഷ്യന്‍ കറന്‍സികളിലേറെയും തകര്‍ച്ച നേരിട്ടു. യുഎസിലെ ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. പത്ത് വര്‍ഷത്തെ കടപ്പത്ര റിട്ടേണ്‍ 4.66 ശതമാനത്തിലെത്തി.

അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവും രൂപയെ ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയെ റെക്കോഡ് ഇടിവിലേക്ക് നയിച്ചു. രൂപ ക്ഷയിക്കുമ്പോൾ‌ കയറ്റുമതി കൂടേണ്ടതാണ്. എന്നാൽ, അതുണ്ടാകില്ല എന്നാണ് വിലയിരുത്തൽ. കാരണം, ലോകത്തെ ഒട്ടുമിക്ക കറൻസികളും ഡോളറിനെതിരെ മൂല്യശോഷണം നേരിടുന്ന അവസ്‌ഥയിലാണ്‌ ഉള്ളത്.

MOST READ | കെജ്‌രിവാളിന്റെ ഹരജി: ഇഡി 29നകം മറുപടി നൽകണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE