ചോദ്യം ചെയ്യലിന് ഹാജരാകണം; കര്‍ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്

By Team Member, Malabar News
baldev singh sirsa
ബൽദേവ് സിംഗ് സിർസ
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനാ നേതാവിന് എന്‍ഐഎ നോട്ടീസ് നല്‍കി. സംയുക്‌ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സക്കാണ് എന്‍ഐഎ നോട്ടീസ് സമര്‍പ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖ് ഫോര്‍ ജസ്‌റ്റിസ് എന്ന സംഘടനക്കെതിരെ എന്‍ഐഎ എടുത്ത കേസില്‍ ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇപ്പോള്‍ ബല്‍ദേവ് സിംഗ് സിര്‍സക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം തന്നെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍.

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരുമായി നടന്ന ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതോടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ സമാധാനപരമായ ട്രാക്‌ടർ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കൂടാതെ ചൊവ്വാഴ്‌ച കേന്ദ്രസര്‍ക്കാരുമായി പത്താംവട്ട ചര്‍ച്ച നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.

Read also : വാക്‌സിൻ എടുത്താലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE