ബ്രിട്ടീഷ് ഇന്ത്യന്‍ ഫിലിം മേക്കര്‍ നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട് പ്രിന്റ്‌സ് ഓഫ് വാട്ടര്‍‘ എന്ന സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലേക്ക് തിരിച്ച് മലയാളത്തിന്റെ പ്രിയ നടി ലെന. യുകെയിലേക്കുള്ള യാത്രയുടെ വീഡിയോ ലെന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ‘ഓഫ് ടു യുകെ, വിഷ് മി ലക്ക് എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
കഴിഞ്ഞ ആഴ്‌ച നടി നിമിഷ സജയനും സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലേക്കു തിരിച്ചിരുന്നു. യുകെയില്‍ നിന്നും പങ്കുവെച്ച നിമിഷയുടെ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.
Read Also: കേന്ദ്രത്തിന് വിജയ് കൊടുത്ത ‘മറുപടി ക്ളിക്കിന്’ ട്വിറ്ററിന്റെ അംഗീകാരം
അനധികൃതമായ യുകെയിലേക്ക് കുടിയേറിയ ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ് ‘ഫൂട്ട് പ്രിന്റ്‌സ് ഓഫ് വാട്ടര്‍’ പറയുന്നത്. അപ്രതീക്ഷിതമായി മകളെ കാണാതാകുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ വരച്ചുകാട്ടുന്നത്. ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍ അച്ഛന്റെ കഥാപാത്രത്തെയും നിമിഷ സജയന്‍ മകളുടെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. രണ്ടാനമ്മയുടെ വേഷമാണ് ലെന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
‘ട്രാഫിക്’ മുതല്‍ ‘അന്വേഷണം’ വരെ നിരവധി സിനിമകളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ലെന ഇതിനോടകം തന്നെ മലയാളത്തിലെ സ്വഭാവ നടിമാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ സ്‌ഥാനമുറപ്പിച്ചു കഴിഞ്ഞു. ‘അനേഷണ’മാണ് താരത്തിന്റേതായി പുറത്തുവന്ന ഒടുവിലത്തെ ചിത്രം.
പ്രൊഡക്ഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ബാനറില്‍ മോഹന്‍ നടാറാണ് ‘ഫൂട്ട് പ്രിന്റ്‌സ് ഓഫ് വാട്ടര്‍’ നിര്‍മ്മിക്കുന്നത്. നീത ശ്യാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Read Also: അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ