അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ

By Staff Reporter, Malabar News
malabarnews-llyoid-austin
Ajwa Travels

വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി റിട്ടയര്‍ ആര്‍മി ജനറലായ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ലോയ്‌ഡ് ഓസ്‌റ്റിൻ സ്‌ഥാനമേൽക്കും. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് അദ്ദേഹത്തെ നിർണായക സ്‌ഥാനത്തേക്ക് നിർദേശിച്ചതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. യുഎസിന്റെ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യത്തെ കറുത്ത വംശജനാകും ലോയ്‌ഡ്.

ലോയ്‌ഡിന്റെ പദവി സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ച ഉണ്ടാകുമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പദവി ഏറ്റെടുക്കുന്നതിനായി ലോയ്‌ഡ് ഓസ്‌റ്റിന്‌ സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. ഒബാമയുടെ ഭരണകാലത്ത് മിഡില്‍ ഈസ്‌റ്റിലെ യുഎസ് ഫോഴ്‌സിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന വ്യക്‌തിയായിരുന്നു ലോയ്‌ഡ് ഓസ്‌റ്റിൻ.

നാല്‍പ്പത് വര്‍ഷത്തോളം സൈന്യത്തില്‍ പ്രവര്‍ത്തിച്ചു. പ്ളാറ്റൂണുകളെ നയിക്കല്‍, ലോജിസ്‌റ്റിക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, റിക്രൂട്ടിങ്ങിന്റെ മേല്‍നോട്ടം, മുതിര്‍ന്ന പെന്റഗണ്‍ ജോലികള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഓസ്‌റ്റിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫെഡറല്‍ നിയമ പ്രകാരം സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ഏഴ് വര്‍ഷത്തിന് ശേഷം മാത്രമേ പെന്റഗണ്‍ മേധാവിയാകാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ ലോയ്‌ഡിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. ഇതിനുമുമ്പ് രണ്ടുതവണ ഈ നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

Read Also: ആന്ധ്രയിലെ അജ്‌ഞാത രോഗത്തിന് പിന്നില്‍ കൊതുകുനാശിനി എന്ന് പ്രാഥമിക നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE