കേന്ദ്രത്തിന് വിജയ് കൊടുത്ത ‘മറുപടി ക്ളിക്കിന്’ ട്വിറ്ററിന്റെ അംഗീകാരം

By Desk Reporter, Malabar News
Malabar-News_actor-Vijay
Ajwa Travels

ചെന്നൈ: തന്റെ സിനിമകളിലൂടെ നിരന്തരം കേന്ദ്ര സർക്കാരിനെതിരെ നടൻ വിജയ് വിമർശനം നടത്തുന്നതിടെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്‌ഡും സിനിമാ ചിത്രീകരണം മുടക്കാൻ ബിജെപി പ്രവർത്തകർ നടത്തിയ ശ്രമവുമെല്ലാം ഏറെ വിവാദമായിരുന്നു. എന്നാൽ ഇതിനെല്ലാം ഒറ്റ സെൽഫി കൊണ്ടാണ് വിജയ് മറുപടി നൽകിയത്.

റെയ്‌ഡിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്ന ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ‘മാസ്‌റ്റർ’ സിനിമയുടെ ലൊക്കേഷനിൽ തിരിച്ചെത്തിയ വിജയ് നിർത്തിയിട്ടിരുന്ന ബസിന് മുകളിൽ കയറി തന്റെ ആരാധകർക്ക് ഒപ്പം എടുത്ത സെൽഫിയായിരുന്നു അത്. ആരാധകർ ആ സെൽഫി ഏറ്റെടുക്കുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ ആ സെൽഫിക്ക് ട്വിറ്റർ മറ്റൊരു അംഗീകാരം നൽകിയിരിക്കുകയാണ്. 2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത് ഈ സെല്‍ഫിയാണ്. 1,58,000 റീട്വീറ്റുകളാണ് ഇതുവരെ ഈ സെല്‍ഫിക്ക് ലഭിച്ചത്. ട്വിറ്റര്‍ ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘2020ല്‍ ഇതാണ് സംഭവിച്ചത്’ എന്ന തലക്കെട്ടില്‍ വിവിധ വിഷയങ്ങള്‍ പങ്കുവെക്കുന്ന സെഗ്‌മെന്റിലാണ് ട്വിറ്റര്‍ ഇന്ത്യ ഇക്കാര്യം പറയുന്നത്.

ഫെബ്രുവരിയില്‍ മാസ്‌റ്ററിന്റെ ചിത്രീകരണം നടക്കുന്നതിനിടെ ആയിരുന്നു വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്‌റ്റഡിയിലെടുക്കുകയും ചെന്നൈയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തുകയും ചെയ്‌തത്‌. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.

Also Read:  കോവിഡ് വാക്‌സിന്‍; ഇന്ത്യന്‍ ജനതയെ ‘ഗിനിപ്പന്നികളാ’യി മാറ്റരുതെന്ന് ദിഗ്‌വിജയ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE