ഒറ്റപ്പാലം: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലെ ഒരു സ്വകാര്യ കോളേജ് പരിസരത്ത് പുലിയുടെ സാന്നിദ്ധ്യം. സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കോളേജ് വളപ്പിൽ ഉണ്ടായിരുന്ന രണ്ട് നായകളെ വന്യജീവി ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കോളേജിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദ്യശ്യങ്ങൾ കണ്ടെത്തിയത്.
കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി സ്‌ഥലം പരിശോധിച്ചു. രണ്ടാഴ്‌ചയായി പ്രദേശത്ത് വിവിധ സ്‌ഥലങ്ങളിൽ പുലിയെ കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പുലിയെ പിടിക്കാനായി വനം വകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
Most Read: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ അമ്പായത്തോടിൽ തെളിവെടുപ്പിന് എത്തിച്ചു







































