തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരും. തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളെ പറ്റിയുള്ള ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നീക്കങ്ങളും ചര്‍ച്ചയാകും.
Read Also: വടക്കന്‍ കേരളത്തിലെ 7 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
മാണി സി കാപ്പന് പ്രതിപക്ഷനേതാവുമായി സംസാരിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇന്ന് ചേരുന്ന യോഗത്തില്‍ എന്‍സിപിയുമായി ഇനി ചര്‍ച്ച നടത്തണമോ എന്നുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് അറിയുന്നത്.