കോവിഡ്; അർജന്റീനയിൽ ലോക്ക്ഡൗൺ മെയ് 30 വരെ

By Staff Reporter, Malabar News
argentina_lockdown
Representational Image
Ajwa Travels

അര്‍ജന്റീന: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അര്‍ജന്റീനയിലും ലോക്ക്ഡൗണ്‍ ആരംഭിച്ചു. മെയ് 30 വരെയാണ് രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നേരിട്ടുള്ള വിദ്യാഭ്യാസം, കായിക, മതപരമായ പ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതർ അറിയിച്ചു. അവശ്യ കടകള്‍ക്ക് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ.

24,801 പുതിയ കേസുകളാണ് അര്‍ജന്റീനയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത്‌. ഇതുവരെ 3,539,484 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം 74,063 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമാവുകയും ചെയ്‌തു. നിലവില്‍ 358,472 സജീവ കേസുകളാണ് രാജ്യത്തുള്ളത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ 6,214 രോഗികളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 11.1 ദശലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു. 2.4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസുകളും നല്‍കിയെന്ന് മന്ത്രാലയം അറിയിച്ചു.

Read Also: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ട്വീറ്റ്; കെഎസ്‍യുവിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE