ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യം പൂർണ സജ്‌ജമായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാം ഘട്ടത്തിൽ പത്ത് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി 96 ലോക്‌സഭാ മണ്ഡലത്തിലേക്കാണ് നാളെ പോളിങ് നടക്കുന്നത്.
ആന്ധ്രാപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാ മണ്ഡലങ്ങളിലെ ചില നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് സമയം തിരഞ്ഞെടുപ്പ് കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ 13 മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലെത്തുക. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മൽസരിക്കുന്ന കനൗജിലും നാളെയാണ് വോട്ടെടുപ്പ്. മഹാരാഷ്‌ട്ര 11 സീറ്റ്, പശ്‌ചിമബംഗാൾ എട്ട് സീറ്റ്, മധ്യപ്രദേശ് എട്ട്, ഒഡിഷ നാല്, ജാർഗഢ് നാല്, ബീഹാർ അഞ്ച്, ജമ്മു കശ്‌മീരിലെ ശ്രീനഗർ എന്നിവിടങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പുണ്ട്.
Most Read| രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ആശുപത്രികളിൽ