തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും യുഡിഎഫ് തരംഗം. 16 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. ആലത്തൂരിലും ആറ്റിങ്ങലും എൽഡിഎഫ്. തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയിലും ലീഡ് ചെയ്യുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് നില അരലക്ഷം കടന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 24,000 കടന്നു.
സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പായി. തൃശൂരിൽ എൽഡിഎഫ് സ്‌ഥാനാർഥി വിഎസ് സുനിൽകുമാർ രണ്ടാം സ്‌ഥാനത്തും കോൺഗ്രസ് സ്‌ഥാനാർഥി കെ മുരളീധരൻ മൂന്നാം സ്‌ഥാനത്തുമാണ്. കോട്ടയത്ത് യുഡിഎഫ് വിജയത്തിലേക്കെന്ന് സൂചന. ഫ്രാൻസിസ് ജോർജിന്റെ ലീഡ് 48,000 കടന്നു.
വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും വിജയം ഉറപ്പിച്ചു. ലീഡ് നില ഒന്നരലക്ഷം കടന്നു. മലപ്പുറത്തും എറണാകുളത്തും യുഡിഎഫിന്റെ ലീഡ് ഒരുലക്ഷം കടന്നു. ഇടുക്കിയിൽ യുഡിഎഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് 74513 ആയി. എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് 77611 ആയി. പൊന്നാനിയിൽ യുഡിഎഫിന് 63958 വോട്ടിന്റെയും മലപ്പുറത്ത് 79212 വോട്ടിന്റെയും ലീഡുണ്ട്.
വടകരയിൽ ഷാഫി പറമ്പിലിന് 33755 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കോഴിക്കോട് എംകെ രാഘവന്റെ ലീഡ് 61687 ആയി ഉയർന്നു. ആലത്തൂരിൽ മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മന്ത്രി കെ രാധാകൃഷ്‌ണനാണ് എൽഡിഎഫിനായി മൽസരിക്കുന്നത്. 8306 ആണ് ലീഡ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ 39173 വോട്ടിന് ലീഡ് ചെയ്യുന്നു. പത്തനംതിട്ടയിൽ ആന്റോ ആന്റണി 14806 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
Most Read| മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം; ആദ്യ വനിതാ പ്രസിഡണ്ട്