തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലകളിലെ കലക്‌ടർ ഉൾപ്പടെ 25 ഉദ്യോഗസ്‌ഥർക്കാണ് മാറ്റം. ജി. പ്രിയങ്ക (എറണാകുളം), എംഎസ് മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ (കോട്ടയം), ഡോ. ദിനേശൻ ചെറുവത്ത് (ഇടുക്കി) എന്നിവരാണ് പുതിയ കലക്‌ടർമാർ.
പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി ഡോ. കെ വാസുകിയെയും തൊഴിൽ വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായി എസ്. ഷാനവാസിനെയും നിയമിച്ചു. ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ബി. അബ്‌ദുൽ നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.
ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ചുമതലയും വഹിക്കും. എ. ഗീതയെ ഹൗസിങ് ബോർഡിന്റെയും നിർമിതി കേന്ദ്രത്തിന്റെയും ഡയറക്‌ടർ ചുമതലയിൽ നിയമിച്ചു. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടറായി നിയമിച്ചു. എൻഎസ്‌കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറായി നിയമിച്ചു.
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ മാനേജിങ് ഡയറക്‌ടറുടെ ചുമതലയും വഹിക്കും. വി. വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. ജോൺ. വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്‌ടറായി നിയമിച്ചു. ഡെൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!