മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്‌ഥിരീകരിച്ചത്.
അതേസമയം, അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനി ബാധിച്ചതിനെ തുടർന്നാണ് ഏഴ് വയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ഫലം നെഗറ്റീവ് ആണ്.
കുട്ടിയുടെ പനി ഭേദമാകുന്നതുവരെ നിരീക്ഷിക്കാനാണ് സൂപ്രണ്ടിന്റെ നിർദ്ദേശം. അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല. മുൻകരുതലിന്റെ ഭാഗമായി ജലാശയങ്ങളിൽ ക്ളോറിനേഷൻ നടത്താൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി