മലപ്പുറം: അരീക്കോട് വടക്കും മുറിയിലെ പോൾട്രി ഫാമിന്റെ മലിനജല സംസ്‌കരണ പ്ളാന്റിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ശരണിയ (46), സമദലി (20), ബിഹാർ സ്വദേശി വികാസ് കുമാർ (29) എന്നിവരാണ് മരിച്ചത്. മാലിന്യക്കുഴി ശുചീകരണത്തിന് ഇറങ്ങിയപ്പോൾ ശ്വാസതടസം ഉണ്ടായതാണ് അപകടകാരണം.
രാവിലെ പത്തരയോടെയാണ് അപകടം. മാനേജർ രാവിലെ തൊഴിലാളികളെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരിക്കാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടത്. വികാസ് മെക്കാനിക്ക് മറ്റുള്ളവർ തൊഴിലാളികളുമാണ്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം